Breaking...

9/recent/ticker-posts

Header Ads Widget

പുനരധിവാസ പദ്ധതി നടപ്പാക്കാത്തത് സര്‍ക്കാരിന്റെ അനാസ്ഥയെന്ന് സജി മഞ്ഞക്കടമ്പില്‍



പ്രളയ ദുരന്തം ഉണ്ടായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വീടുകള്‍ തകര്‍ന്നവര്‍ക്കും, കൃഷി നശിച്ചവര്‍ക്കും നഷ്ടപരിഹാരമോ, പുനരധിവാസ പദ്ധതിയോ നടപ്പാക്കാന്‍ സാധിക്കാത്തത്  എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന്  യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.യാത്ര സൗകര്യവും വെളിച്ചവും, വെള്ളവും പോലും പൂര്‍ണമായി പുനരുദ്ധരിക്കാന്‍ ശ്രമിക്കാതെ പൂഞ്ഞാര്‍ എം.എല്‍.എ. ജനങ്ങളെ പ്രഖ്യാപനങ്ങള്‍ നടത്തി കബളിപ്പിക്കുകയാണെന്നും സജി പറഞ്ഞു. പാറമടക്കാരില്‍ നിന്നും പണപ്പിരിവ് നടത്താന്‍ എം.എല്‍.എ  ഇടനിലക്കാരനായി പഞ്ചായത്ത് മെമ്പറെ ഉപയോഗിച്ച് പാറമടക്കരെ ഭീഷണിപ്പെടുത്തുന്നതായി പുറത്തുവന്ന വീഡിയോ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സജി ആവശ്യപ്പെട്ടു.





Post a Comment

0 Comments