കാറിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കോതനല്ലൂര്‍ ജംഗ്ഷന് സമീപം രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഇതേത്തുടര്‍ന്ന് പ്രധാന റോഡില്‍ അല്‍പസമയം ഗതാഗതതടസ്സം നേരിട്ടു. അനധികൃതമായി റോഡില്‍ പാര്‍ക്ക് ചെയ്ത കാറാണ് അപകടത്തിന് ഇടയാക്കിയത്. മുന്നേ പോയ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് സ്‌കൂട്ടര്‍ കാറിന് പിന്നില്‍ ഇടിച്ചത്. സ്‌കൂട്ടര്‍ യാത്രികന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.





0 Comments