Breaking...

9/recent/ticker-posts

Header Ads Widget

ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.



കലാലയങ്ങളില്‍ അടക്കം വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റി  വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.  കാഞ്ഞിരപ്പള്ളിയില്‍ നിന്നുമാരംഭിച്ച ജാഥയുടെ ഫ്‌ളാഗോഫ്  ഡിവൈഎസ്പി ബാബുക്കുട്ടന്‍ നിര്‍വഹിച്ചു. ഈരാറ്റുപേട്ടയില്‍ സംഘടിപ്പിച്ച പൊതുയോഗം ഫോര്‍മര്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍  റ്റി.പി.എം ഇബ്രാഹിംഖാന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസര്‍ അല്‍ഫോണ്‍സ് ജേക്കബ് ലഹരി വിരുദ്ധ സന്ദേശം നടത്തി. ജാഥാ ക്യാപ്റ്റന്‍ ഹാഷിം ലബ്ബ, പി.എ മുഹമ്മദ് സക്കീര്‍, സംസ്ഥാന യൂത്ത് പ്രസിഡണ്ട് ഒ.എ ഹാരിസ്, ജോണീസ് കോട്ടയം, തോമസ് കുര്യാക്കോസ്, സിബി മാത്യു പ്ലാത്തോട്ടം, ജോയി കളരിക്കല്‍, ജി ബിജു, റഫീഖ് പേഴുംകാട്ടില്‍, ഷാജു പാല, തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments