Breaking...

9/recent/ticker-posts

Header Ads Widget

KSRTC ബസ് സര്‍വ്വീസ് ആരംഭിച്ചു



ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര സന്നിധിയില്‍ നിന്നും ശബരിമല തീര്‍ത്ഥാടകര്‍ക്കായി KSRTC ബസ് സര്‍വ്വീസ് ആരംഭിച്ചു. തിങ്കളാഴ്ച മുതല്‍ എല്ലാ ദിവസവും വൈകിട്ട് 8:00 മണിക്ക്  പമ്പ കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് ഉണ്ടായിരിക്കും. എരുമേലി വഴി പമ്പയ്ക്ക് പുറപ്പെടുന്ന  കെഎസ്ആര്‍ടിസി ബസ് സര്‍വീസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം  മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. 200 രൂപയാണ്  ടിക്കറ്റ് ചാര്‍ജ്. കോവിഡ് കാലഘട്ടത്തിനുശേഷം   ശബരിമല തീര്‍ത്ഥാടകരുടെ തിരക്കാണ് അനുഭവപ്പെടുന്നതെന്നും  ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ശരണപാതയില്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷേത്ര പൂജാരി ആരതി ഉഴിഞ്ഞ് നാളികേരം ഉടച്ച് പൂജകള്‍ക്കുശേഷം മന്ത്രിക്കും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പ്രസാദവും നല്‍കി. ക്ഷേത്രപ്രദേശ സമിതി ഭാരവാഹികള്‍, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു. ക്ഷേത്രസന്നിധിയില്‍ അയ്യപ്പ തീര്‍ത്ഥാടകര്‍ക്കായി റവന്യൂ വകുപ്പ് ആരംഭിക്കുന്ന ഹെല്‍പ് ഡസ്‌കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനായാണ് ജില്ലാ ഭരണകൂടം ഹെല്‍പ് ഡസ്‌ക് ആരംഭിച്ചത്.




Post a Comment

0 Comments