Breaking...

9/recent/ticker-posts

Header Ads Widget

5000ത്തോളം ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിഞ്ഞതായി KPSTA



ഉപജില്ലാസ്‌കൂള്‍ കലോത്സവങ്ങള്‍ പരാതിരഹിതമായി നടത്താന്‍ സംഘാടകര്‍ നേരിടുന്ന ബുദ്ധിമുട്ടുകളേറെയാണ്. ഒഫീഷ്യല്‍സിനും മത്സരാര്‍ത്ഥികള്‍ക്കും ഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ഫണ്ട് കിട്ടാറില്ലെന്നതാണ് പ്രധാന പരാതി. കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തില്‍ 3 ദിവസങ്ങളിലായി 5000ത്തോളം ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിഞ്ഞതായി കുറവിലങ്ങാട് സബ് ജില്ല കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഉപജില്ലാ കലോത്സവങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നില്ലായെന്ന  പരാതി ഒഴിവാക്കാന്‍ കഴിഞ്ഞതായും ഭാരവാഹികള്‍ പറഞ്ഞു. കാണക്കാരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ തമ്പി കാവുംപറമ്പില്‍, ഭക്ഷണകമ്മിറ്റി കണ്‍വീനര്‍ വി.ജെ സജിമോന്‍, കലോത്സവത്തിന്റെ ജോ.കണ്‍വീനര്‍ സപ്ന ജൂലിയറ്റ്, ആര്‍.ഹരികൃഷ്ണന്‍, കെ.പി ജയപ്രകാശ്, സി.കെ ബിജു, പ്രവീണ്‍ സി.പി, ജോസഫ് എന്‍.ഡി, കെ.ജെ സെബാസ്റ്റ്യന്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments