Breaking...

9/recent/ticker-posts

Header Ads Widget

ലഹരിക്കെതിരെ ഗണിതലഹരി



ലഹരിക്കെതിരെ പുതിയ ആശയവുമായി വാകക്കാട് അല്‍ഫോന്‍സാ ഹൈസ്‌കൂള്‍ കുട്ടികള്‍. ലഹരിക്കെതിരെ ഗണിതലഹരി എന്ന പ്രോഗ്രാമിന് അല്‍ഫോന്‍സാ ഹൈസ്‌കൂള്‍ തുടക്കം കുറിച്ചു. ട്രെയിനിങ് പ്രോഗ്രാം സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായ സജി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഗണിതത്തിലെ സുഡോക്കു, ചെസ്സ്, പസ്സില്‍സ്, ഗെയിംസ്, കുസൃതിക്കണക്കുകള്‍, ഗണിത കൗതുകങ്ങള്‍ എന്നിവയിലേയ്‌ക്കൊക്കെ കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിച്ച്  ലഹരിയില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുന്നതിനാണ്  പ്രോഗ്രാം ലക്ഷ്യം വയ്ക്കുന്നത്.  സ്‌കൂള്‍ മാനേജര്‍ ഫാ. മൈക്കിള്‍ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, പി റ്റി എ പ്രസിഡന്റ് റോബിന്‍, ഗണിതശാസ്ത്ര അധ്യാപകരായ ജോസഫ് കെ വി, ബിന്‍സി അഗസ്റ്റിന്‍, മനു കെ ജോസ് എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്കുന്നു.




Post a Comment

0 Comments