Breaking...

9/recent/ticker-posts

Header Ads Widget

നിര്‍ധന രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുന്നതിനായി നാടൊരുമിക്കുന്നു.



നിര്‍ധന രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുന്നതിനായി നാടൊരുമിക്കുന്നു. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ പെടുന്ന മാന്‍വട്ടം  സ്വദേശികളായ ക്യാന്‍സര്‍ രോഗികളായ മോളമ്മ കിഴക്കേ പറമ്പില്‍ , മോഹനന്‍ കിഴക്കേടത്ത്, ചെല്ലമ്മ ദാമോദരന്‍ പ്ലാത്തോട്ടത്തില്‍ എന്നിവര്‍ക്കും, വൃക്ക രോഗിയായ ഓമന ശിവരാമന്‍ പറക്കാട്ട് കുഴിയിലിനും വേണ്ടിയാണ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ചികിത്സാ സഹായം സ്വരൂപിക്കുന്നത്.  ഇരുപത്തിയേഴാം തിയതി ഞായറാഴ്ച രാവിലെ എട്ടു മുതല്‍ മാഞ്ഞൂര്‍ പഞ്ചായത്തിലെ 15, 16, 17 വാര്‍ഡുകളില്‍ ആണ് ജനകീയ സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചികിത്സാസഹായ സമാഹരണം നടത്തുന്നത്. 




Post a Comment

0 Comments