Breaking...

9/recent/ticker-posts

Header Ads Widget

ബോധവത്കരണ ക്ലാസ് നടത്തി



അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും , ജനമൈത്രി പോലീസ് അയര്‍ക്കുന്നത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ഗവ.പ്ലീഡര്‍ ആന്റ് പ്രോസിക്യൂട്ടര്‍ അഡ്വ. സണ്ണി ചാത്തുകുളം നിര്‍വ്വഹിച്ചു.  കോട്ടയം ജില്ലാ നര്‍ക്കോട്ടിക് സെല്‍ DYSP സി. ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഡൊമിനിക്ക് ജോസഫ്, ഡയാന, ബീറ്റ് ഓഫീസര്‍മാരായ രമിത്ത്, പ്രശാന്ത്, യോദ്ധാവ് കോര്‍ഡിനേറ്റര്‍ ടിന്റു മാത്യു, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെ ലഹരി വിരുദ്ധ നാടകം 'ഉണര്‍വ്വ്' വേദിയില്‍ അവതരിപ്പിച്ചു.




Post a Comment

0 Comments