Breaking...

9/recent/ticker-posts

Header Ads Widget

അംഗന്‍വാടിയുടെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം



മാഞ്ഞൂര്‍ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലെ 161-ാം നമ്പര്‍ അംഗന്‍വാടിയുടെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം തോമസ് ചാഴികാടന്‍  എംപി നിര്‍വഹിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ വിഹിതമായ 10 ലക്ഷം രൂപയും ചേര്‍ത്താണ് അംഗന്‍വാടി കെട്ടിടവും കുമാരി ഗ്രാമ കേന്ദ്രവും നിര്‍മ്മിക്കുന്നത്. വാര്‍ഡ് മെമ്പര്‍ എല്‍സമ്മ ബിജു മറ്റപ്പള്ളി അംഗന്‍വാടിയുടെയും കുമാരി ഗ്രാമകേന്ദ്രത്തിന്റെയും നിര്‍മ്മാണത്തെക്കുറിച്ച് വിശദീകരിച്ചു.  യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാല, മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍സണ്‍ പുളിക്കില്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു കൊണ്ടുക്കാല, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ സി മാത്യു, പഞ്ചായത്ത് മെമ്പര്‍മാരായ മെമ്പര്‍മാരായ പ്രത്യുഷ  സുര, ആന്‍സി സിബി, സാലി മോള്‍ ജോസഫ്, ആനിയമ്മ ജോസഫ്, ചാക്കോ മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments