Breaking...

9/recent/ticker-posts

Header Ads Widget

കവര്‍ച്ചയ്ക്ക് ശ്രമിച്ച സംഘത്തിലെ 3 പേര്‍ കൂടി പിടിയിലായി



ഈരാറ്റുപേട്ടയില്‍ വാഹനത്തില്‍ എത്തി കവര്‍ച്ചയ്ക്ക് ശ്രമിച്ച സംഘത്തിലെ 3 പേര്‍ കൂടി പിടിയിലായി. ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശി അനന്തു, വൈക്കം സ്വദേശികളായ അരുണ്‍ ബാബു, അനന്തു ശേഖരന്‍ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം എട്ടായി. ഇന്നലെ 5 പേര്‍ പിടിയിലായിരുന്നു. ഇന്നലെ പിടിയിലായ ഷിബിന്റെ സുഹൃത്തുക്കളാണ് ഇന്ന് പിടിയിലായ 3 പേരും. ഇതോടെ കേസില്‍ ഉള്‍പ്പെട്ട എല്ലാവരും പിടിയിലായി. ഇവരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. നിരവധി നാട്ടുകാരും തെളിവെടുപ്പ് സ്ഥലത്തെത്തിയിരുന്നു.




Post a Comment

0 Comments