Breaking...

9/recent/ticker-posts

Header Ads Widget

അശോക് കുമാര്‍ പൂതമന പാമ്പാടി ബ്ലോക്ക് വൈസ് പ്രസിഡന്റ്



പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി  സി.പി.ഐയിലെ അശോക് കുമാര്‍ പൂതമനയെ തെരഞ്ഞെടുത്തു. എല്‍.ഡി.എഫ് ധാരണപ്രകാരം കേരള കോണ്‍ഗ്രസിലെ ജോമോള്‍ മാത്യു രാജിവച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫിലെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോബി ജോമിയെ നാലിനെതിരെ പത്തു വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, മുന്‍ വൈസ് പ്രസിഡന്റ് ജോമോള്‍ മാത്യു ,സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബെറ്റി റോയി മണിയങ്ങാട്ട്, പ്രേമ ബിജു, ജിജി അഞ്ചാനി, ബിന്ദു വിശ്വന്‍, ജോബി ജോമി,പ്രഫ. രാധാകൃഷ്ണന്‍, റ്റി. ജെ തോമസ്,കെ. റ്റി അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments