Breaking...

9/recent/ticker-posts

Header Ads Widget

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.



ബാലികാ ദിനത്തോടനുബന്ധിച്ച് ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളിക്രോസ് കോളേജിലെ എം.എസ്.ഡബ്ലു, ബി.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കിടങ്ങൂര്‍ എല്‍.പി.ബി സ്‌കൂളില്‍ നടന്ന ഉണര്‍വ്വ് 2023 ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്തംഗം പി.ജി സുരേഷ് നിര്‍വ്വഹിച്ചു. കിടങ്ങൂര്‍ എസ്.ഐ കുര്യന്‍ മാത്യു, ബാലികാ ദിനത്തോടനുബന്ധിച്ചുള്ള ക്ലാസ്സ് നയിച്ചു.ഹെഡ്മിസ്ട്രസ് പി.കെ സുമതി അദ്ധ്യക്ഷയായിരുന്നു. സ്ത്രീ സംരക്ഷണ നിയമങ്ങളെപ്പറ്റിയും, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുമുള്ള ബോധവല്‍ക്കരണ പരിപാടികളും, സ്ത്രീ സംരക്ഷണ പ്രതിജ്ഞയും നടന്നു.




Post a Comment

0 Comments