Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്.



നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. പാലാ വൈക്കം റോഡില്‍ മരങ്ങാട്ടുപിള്ളി പള്ളിക്കു സമീപമാണ് ചൊവ്വാഴ്ച രാത്രി 8 മണിയോടെ അപകടമുണ്ടായത്. മണ്ണയ്ക്കനാട് ഭാഗത്തേയ്ക് പോകുകയായിരുന്ന സ്‌കൂട്ടറിലാണ് എതിര്‍ദിശയിലെത്തിയ കാര്‍ ഇടിച്ചു കയറിയത്. സ്്കൂട്ടറിലിടിച്ച കാര്‍ പള്ളി സെമിത്തേരിയുടെ മതിലിലിടിച്ചു നില്‍ക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികനായ പൈക്കാട് സ്വദേശി ബിജോ വര്‍ഗീസിനെ ഗുരുതര പരിക്കുകളോടെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നതാണ് അപകടത്തിനു കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.




Post a Comment

0 Comments