Breaking...

9/recent/ticker-posts

Header Ads Widget

എബി ജെ ജോസിന് റെസ്‌പോണ്‍സബിള്‍ സിറ്റിസണ്‍ പുരസ്‌കാരം



മഹാത്മാ ഗാന്ധി നാഷനല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസിന് റെസ്‌പോണ്‍സബിള്‍ സിറ്റിസണ്‍ പുരസ്‌കാരം . കോട്ടയം സ്‌നേഹക്കൂട് അഭയമന്ദിരം ദേശീയോദ്ഗ്രഥനത്തിന് ഏര്‍പ്പെടുത്തിയ റെസ്‌പോണ്‍സബിള്‍ സിറ്റിസണ്‍ പുരസ്‌കാരത്തിനാണ് എബി ജെ ജോസ് അര്‍ഹനായത്.. 25001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം 16 കേരള ബറ്റാലിയന്‍ കമാന്‍ഡിംങ് ഓഫീസര്‍ കേണല്‍ പി ദാമോദരന്‍ കോട്ടയത്ത് സംഘടിപ്പിച്ച ചടങ്ങില്‍  സമ്മാനിച്ചു. ദേശീയപതാക, ദേശീയഗാനം തുടങ്ങിയവയുടെ ദുരുപയോഗത്തിനെതിരെ കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലത്തിലേറെയായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. പുരസ്‌കാര ചടങ്ങില്‍ സ്‌നേഹക്കൂട് ഡയറക്ടര്‍ നിഷ സ്‌നേഹക്കൂട് അധ്യക്ഷത വഹിച്ചു.




Post a Comment

0 Comments