Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളില്‍ ഇടിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു



പെരുവയില്‍ പെട്രോള്‍പമ്പില്‍ നിന്നും ഇന്ധനം നിറച്ച ശേഷം പുറത്തേക്കിറങ്ങിയ കാര്‍ നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളില്‍ ഇടിച്ചു.  കാര്‍ യാത്രക്കാരുള്‍പ്പെടെ 4 പേര്‍ക്ക് പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന വെള്ളൂര്‍ ഭവന്‍സ് സ്‌കൂളിലെ ടീച്ചര്‍ കല്ലറ സ്വദേശി സിനി, പെട്രോള്‍ അടിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരായ വെളളൂര്‍ നടുപ്പുരയ്ക്കല്‍ ബിജു, ഇറുമ്പയം സ്വദേശികളായ ദമ്പതികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത് . തിങ്കളാഴ്ച വൈകുന്നേരം നാലോടെ മൂര്‍ക്കാട്ടുപടിയിലെ പെട്രോള്‍ പമ്പിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ പെട്രോള്‍ അടിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് സ്‌കൂട്ടറിലും, ഒരു ഓമ്‌നി വാനിലും ഇടിച്ച ശേഷം പമ്പിലെ ബാരിക്കേടില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.  വെള്ളൂര്‍ എസ്.ഐ. വി ജയപ്രസാദിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.




Post a Comment

0 Comments