Breaking...

9/recent/ticker-posts

Header Ads Widget

സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജനസൗഹൃദ സദസ് സംഘടിപ്പിച്ചു.



സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജനസൗഹൃദ സദസ് സംഘടിപ്പിച്ചു. ഇടതുപക്ഷ മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ആക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും, ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുമായി മന്ത്രി വി.എന്‍. വാസവന്‍ ജനങ്ങളുമായി ആശയ സംവാദം നടത്തി. കടുത്തുരുത്തി, ഞീഴൂര്‍, കുറവിലങ്ങാട്, മാഞ്ഞൂര്‍  പഞ്ചായത്തുകളിലാണ് വെള്ളിയാഴ്ച  ജനസമ്പര്‍ക്ക സൗഹൃദ സദസ്സ് സംഘടിപ്പിച്ചത്.  മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജനസമ്പര്‍ക്ക സൗഹൃദ സദസ്സില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എ.വി. റസ്സല്‍  അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍,  വൈസ് പ്രസിഡണ്ട് ബിജു കൊണ്ടുക്കാല, സിപിഎം നേതാവ് ജയകൃഷ്ണന്‍, ബെന്നി ജോസഫ്, എന്‍.എസ്. രാജു, കെ.സി.മാത്യു തുടങ്ങിയവര്‍  ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ജനങ്ങള്‍ ആവശ്യങ്ങളും, ആവലാതികളും, പ്രശ്‌നങ്ങളും, പ്രതിസന്ധികളും, നിര്‍ദ്ദേശങ്ങളും സൗഹൃദ സദസ്സില്‍ ഉന്നയിച്ചു. കാര്‍ഷിക മേഖലയെയും വിദ്യാഭ്യാസ മേഖലയെയും ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചും ഗൗരവമായി യോഗം ചര്‍ച്ച ചെയ്തു. മയക്കുമരുന്ന് ഉപയോഗം ഗ്രാമീണ മേഖലയില്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ ആശങ്ക ജനങ്ങള്‍, മന്ത്രിയുമായി പങ്കുവെച്ചു. ജനങ്ങള്‍ ഉന്നയിച്ച  വിഷയങ്ങള്‍ക്ക് മറുപടിയും സ്ഥിരീകരണവും നല്‍കിയാണ് മന്ത്രി മറുപടി പ്രസംഗം അവസാനിപ്പിച്ചത്.




Post a Comment

0 Comments