Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ടയില്‍ റോഡ് സൈഡിലിരുന്ന സ്‌കൂട്ടറുമായി യുവാവ് കടന്നുകളഞ്ഞു



ഈരാറ്റുപേട്ടയില്‍ റോഡ് സൈഡിലിരുന്ന സ്‌കൂട്ടറുമായി യുവാവ് കടന്നുകളഞ്ഞു. യുവാവ് വാഹനവുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇന്ന് രാവിലെ ഏഴരയോടെ ഈരാറ്റുപേട്ട എം.ഇ.എസ് കവലയിലായിരുന്നു സംഭവം. പാലാ 12-ാം മൈല്‍ സ്വദേശി രാമചന്ദ്രന്റെ സ്‌കൂട്ടറാണ് മോഷണം പോയത്. സ്ഥലത്തെത്തിയ രാമചന്ദ്രന്‍ വാഹനം നിര്‍ത്തി മറുവശത്തെ കടയിലേയ്ക്ക് പോയ സമയ ത്താണ് മോഷണം. താക്കോല്‍ വാഹനത്തില്‍ തന്നെയുണ്ടായിരുന്നു. വാഹനത്തിന് സമീപമെത്തിയ യുവാവ് അല്‍പസമയം സമീപത്ത് ചുറ്റിക്കറങ്ങി പരിസരം വീക്ഷിച്ച ശേഷം വാഹനം സ്റ്റാര്‍ട്ടാക്കി ഓടിച്ചുപോവുകയായിരുന്നു. യുവാവ് മാസ്‌ക് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമായിട്ടില്ല. ടിവിഎസ് എന്‍ടോര്‍ക്ക് മോഡല്‍ സ്‌കൂട്ടറാണ് നഷ്ടമായത്.  




Post a Comment

0 Comments