Breaking...

9/recent/ticker-posts

Header Ads Widget

ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്തു ഉപയോഗപ്രദമാക്കി.



ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ യിലെ  നൈപുണ്യ കര്‍മ്മ സേന വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കേടായി കിടക്കുന്ന  ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്തു ഉപയോഗപ്രദമാക്കി. അതിരമ്പുഴയിലേയും ഏറ്റുമാനൂരിലേയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഫര്‍ണിച്ചറുകളും മറ്റു ഉപകരണങ്ങളുമാണ് റിപ്പയര്‍ ചെയ്തത്. കേരളത്തില്‍ അപ് ഫോള്‍സ്റ്ററര്‍ ട്രേഡ്  പഠിപ്പിക്കുന്ന  സര്‍ക്കാര്‍ സ്ഥാപനമായ ഏറ്റുമാനൂര്‍ ഐ ടി ഐ യി ലെ ട്രെയിനികള്‍  നിര്‍മ്മിച്ച 33 ബെഡ് കവറുകള്‍ കോട്ടയം ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് നല്‍കി. വ്യവസായിക പരിശീലന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹ നന്മയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുകയാണ്. കോട്ടയം  മേഖലാ ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിംഗ് സാംരാജ് എം.എഫ് ല്‍ നിന്ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍  ജയശ്രീ സി. ബെഡ് കവറുകള്‍ ഏറ്റുവാങ്ങി. അനുമോദന സമ്മേളനത്തില്‍ ഹോസ്പിറ്റല്‍ സി.എം.ഒ ഡോക്ടര്‍ ശ്രീലത, ഐ.ടി.ഐ വൈസ് പ്രിന്‍സിപ്പാള്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments