Breaking...

9/recent/ticker-posts

Header Ads Widget

ബിജു പഴയപുരയ്ക്കല്‍ കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്



കാണക്കാരി പഞ്ചായത്ത്  വൈസ് പ്രസിഡന്റായി  കേരള കോണ്‍ഗ്രസ് എം അംഗം ബിജു പഴയപുരയ്ക്കല്‍  തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ മുന്‍ധാരണപ്രകാരമുള്ള ഒഴിവിലേക്കാണ് മത്സരം നടന്നത്. ആകെ 15 സീറ്റുകള്‍ ഉള്ള പഞ്ചായത്തില്‍ എല്‍ഡിഎഫിന് 11 സീറ്റുകള്‍ ആണുള്ളത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 11 വോട്ടും യുഡിഎഫിന് 3 വോട്ടും ലഭിച്ചു. ബിജെപി അംഗം വിട്ടുനിന്നു. ആദ്യത്തെ രണ്ടുവര്‍ഷം സിപിഎം പ്രതിനിധിയായിരുന്നു വൈസ് പ്രസിഡണ്ട് . ഇനിയുള്ള മൂന്നു വര്‍ഷത്തേക്കാണ് ബിജു പഴയപുരക്കലിനെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. കേരള കോണ്‍ഗ്രസ് (എം)ന്റെ ബിന്‍സി സിറിയക്കാണ്  പഞ്ചായത്ത് പ്രസിഡണ്ട്. എല്‍ .ഡി .എഫില്‍ കേരള കോണ്‍ഗ്രസ് എം -5 സീറ്റ് , സിപിഎം -4 , സിപിഐ - 1, എന്‍സിപി -1 ഇങ്ങനെയാണ് കക്ഷിനില. യുഡിഎഫില്‍  കോണ്‍ഗ്രസ് - 2 കേരള കോണ്‍ഗ്രസ് ജോസഫ് -1 എന്നിങ്ങനെയാണ് സീറ്റുകള്‍. ബിജു പഴയ പുരക്കല്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ മുന്‍ മെമ്പര്‍ ആയിരുന്നു. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് (എം) കാണക്കാരി മണ്ഡലം പ്രസിഡണ്ടാണ്.




Post a Comment

0 Comments