Breaking...

9/recent/ticker-posts

Header Ads Widget

അഖില കേരള ക്വിസ് മത്സരം ജേസി പാലസില്‍ നടന്നു



കിടങ്ങൂര്‍ ജേസീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പതിനൊന്നാമത് അഖില കേരള ക്വിസ് മത്സരം ജേസി പാലസില്‍ നടന്നു. ഫിലിപ്പ് നെടുംതുരുത്തിയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള മത്സരത്തില്‍ ജില്ലയിലെ 14 സ്‌കൂളുകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. വിജയികള്‍ക്ക് 6000 രുപയാണ് ക്യാഷ് അവാര്‍ഡായി നല്‍കിയത്. അനില്‍ പാഴൂരാത്ത് ക്വിസ് മാസ്റ്ററായിരുന്നു.  ക്വിസ് മല്‍സരത്തില്‍ കോതനല്ലൂര്‍ എമ്മാനുവല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. പാമ്പാടി ക്രോസ് റോഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് രണ്ടാംസ്ഥാനവും കട്ടച്ചിറ മേരി മൗണ്ട് സ്‌കൂളിന് മൂന്നാംസ്ഥാനവും ലഭിച്ചു. കിടങ്ങൂര്‍ ജേസീസ് പ്രസിഡന്റ് ടി.കെ രാജു താഴത്തേടത്ത്, സെക്രട്ടറി അനില്‍ പാഴൂരാത്ത്, ട്രഷറര്‍ ശശിധരന്‍ നായര്‍ ഇടച്ചേരില്‍, മുന്‍ പ്രസിഡന്റ് സുരേഷ് ബാബു , സുനില്‍കുമാര്‍, സുജിത ബിജു ,അനുജ നായര്‍, മിനി , അശ്വതി ,ബിജു , നിധിന്‍ കൃഷ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments