Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്ത് മാരക മയക്കുമരുന്നിനത്തില്‍പ്പെട്ട എം.ഡി.എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.



 കോട്ടയത്ത് മാരക മയക്കുമരുന്നിനത്തില്‍പ്പെട്ട എം.ഡി.എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാരാപ്പുഴ പുന്നപറമ്പില്‍ വീട്ടില്‍ സുരേഷ് മകന്‍ ഗോകുല്‍  (25) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍  വില്പനയ്ക്കായി എം.ഡി.എം.എ യുമായി എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, കോട്ടയം വെസ്റ്റ് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ 38.76 ഗ്രാം എം.ഡി.എം.എ യുമായി പിടികൂടുന്നത്. ജില്ലയില്‍ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിത്. ഇയാള്‍ ബാംഗ്ലൂരില്‍ നിന്നും എം.ഡി.എം.എ യുമായി വരുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലാവുന്നത്. ഇയാളുടെ ജീന്‍സിന്റെ പോക്കറ്റില്‍ പൊതിഞ്ഞ്   ടേപ്പ് കൊണ്ട് ഒട്ടിച്ച് സൂക്ഷിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. ഇയാള്‍ കോട്ടയം സബ് ജയിലില്‍ സുന്ദര്‍ എന്നയാള്‍ക്ക് എം.ഡി.എം.എ എത്തിച്ചു കൊടുത്ത കേസില്‍ പോലീസിന്റെ പിടിയില്‍ ആവുകയും തുടര്‍ന്ന് കോടതിയില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങുകയുമായിരുന്നു. ജില്ലാ നാര്‍ക്കോട്ടിക്‌സെല്‍ ഡി.വൈ.എസ്.പി  ജോണ്‍ സി,  കോട്ടയം ഡി.വൈ.എസ്.പി അനീഷ് കെ.ജി, കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഒ പ്രശാന്ത് കുമാര്‍, എസ്.ഐ ശ്രീജിത്ത് റ്റി,  കൂടാതെ DANSAF ടീമും ആണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇയാള്‍ക്ക് എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്നവരെപറ്റിയുള്ള അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.




Post a Comment

0 Comments