Breaking...

9/recent/ticker-posts

Header Ads Widget

കുടുംബശ്രീ യൂണിറ്റുകളുടെ അയല്‍ക്കൂട്ടസംഗമം നടന്നു



കാണക്കാരി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ മുതിരക്കാല എഡിഎസിന്റെ കീഴിലുള്ള പത്തു കുടുംബശ്രീ യൂണിറ്റുകളുടെ അയല്‍ക്കൂട്ടസംഗമം നടന്നു. ഇതിനു മുന്നോടിയായി നടന്ന ചുവട് 2023 വിളംബര റാലി വെമ്പിള്ളി ഗവണ്‍മെന്റ് എല്‍. പി സ്‌കൂളില്‍ നിന്നും ആരംഭിച്ചു.   സമ്മേളന വേദിയായ മുതിരക്കാലായില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡണ്ട് ബിന്‍സി സിറിയക് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീജ ഷിബു അദ്ധ്യക്ഷയായിരുന്നു. സുനി സുനില്‍  മുഖ്യ പ്രഭാഷണം നടത്തി.  യോഗത്തില്‍ സംസ്ഥാനത്തെ മികച്ച ഫാര്‍മസിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സി. എസ്. ബിജുവിനെയും മുതിര്‍ന്ന കുടുംബശ്രീ അംഗങ്ങളെയും ആദരിച്ചു. കുടുംബശ്രീ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. പതിനൊന്നാം വാര്‍ഡ് വിളംബര ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് ബഹുമാനപ്പെട്ട വാര്‍ഡ് മെമ്പര്‍ കാണക്കാരി അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ സന്തോഷ്, സിഡിഎസ്  അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments