പേരൂര്‍ കിണറ്റിന്‍ മൂട് തൂക്കുപാലത്തിനു സമീപം മീനച്ചിലാറിന്റെ തീരത്തെ മണ്ണും ചെളിയും നീക്കാനുളള നടപടി പ്രദേശവാസികള്‍ തടഞ്ഞു. പ്രളയകാലത്ത് വെള്ളപ്പൊക്കമൊഴിവാക്കാനാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ശാസ്ത്രീയ പഠനമില്ലാതെ മണ്ണ നീക്കം ചെയ്യുന്നത് തീരമിടിച്ചിലിനും പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.