Breaking...

9/recent/ticker-posts

Header Ads Widget

കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.



ഈരാറ്റുപേട്ടയില്‍ വാഹനത്തില്‍ എത്തി കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കല്‍ കരിംമന്‍സില്‍ മുഹമ്മദ് നജാഫ് (33), ആലപ്പുഴ പൂച്ചാക്കല്‍ പുന്നക്കാത്തറ അഖില്‍ ആന്റണി (29), ഇടക്കൊച്ചി തടിയന്‍ കടവില്‍ ശരത് ലാല്‍ റ്റി.എസ് (30), ഈരാറ്റുപേട്ട എം.ഇ.എസ് ജംഗ്ഷന്‍ ഭാഗത്ത് നൂറനാനിയില്‍ ജംഷീര്‍ കബീര്‍ (34), ആലപ്പുഴ പെരുമ്പലം ജംഗ്ഷന്‍ ഭാഗത്ത് ഷിബിന്‍ മന്‍സില്‍ ഷിബിന്‍ (40) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ 19-ാം  തീയതി വെളുപ്പിനെ 5.30  മണിയോടുകൂടി നടന്നു പോവുകയായിരുന്ന യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി അയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കവര്‍ന്നുകൊണ്ട് കടന്നുകളയുകയായിരുന്നു.  വിദേശ കറന്‍സി എക്‌സ്‌ചേഞ്ച് ചെയ്യുന്ന കമ്പനിയുടെ എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ഇയാളുടെ പക്കല്‍ നിന്നും വിദേശ കറന്‍സി അടക്കം കവര്‍ച്ച ചെയ്യാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഇതിനെ തുടര്‍ന്നാണ് ഇവര്‍ വെളുപ്പിനെ യുവാവില്‍ നിന്നും ബാഗ് മോഷ്ടിച്ചു കൊണ്ടുപോയത്. എന്നാല്‍  ആ സമയം ബാഗില്‍ വിദേശ കറന്‍സി ഒന്നും സൂക്ഷിച്ചിരുന്നില്ല.  പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ശാസ്ത്രീയമായ പരിശോധനയിലൂടെ വിവിധ ഇടങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നു. പ്രതികളില്‍ ഒരാളായ അഖില്‍ ആന്റണിക്ക് പൂച്ചാക്കല്‍, പനങ്ങാട് എന്നീ സ്റ്റേഷനുകളില്‍ മോഷണ കേസുകളും , മറ്റൊരു പ്രതിയായ ശരത് ലാലിന് പള്ളുരുത്തി സ്റ്റേഷനില്‍ രണ്ട് അടിപിടി കേസുകള്‍ നിലവിലുണ്ട്. ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ വിഷ്ണു വി.വി, സി.പി.ഒ മാരായ ജിനു കെ.ആര്‍, അനീഷ് കെ.സി, ജോബി ജോസഫ്, ശരത് കൃഷ്ണദേവ്, ജിനു ജി.നാഥ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments