Breaking...

9/recent/ticker-posts

Header Ads Widget

'വലിച്ചെറിയല്‍ മുക്ത കേരളം ' ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു



മാലിന്യങ്ങള്‍ വലിച്ചെറിയാതെ കൃത്യമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുകയെന്നത് നാടിന്റെ സംസ്‌ക്കാരമാക്കി മാറ്റണമെന്ന് സഹകരണ -രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. മാലിന്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'വലിച്ചെറിയല്‍ മുക്ത കേരളം ' ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം അയ്മനം ചീപ്പുങ്കലില്‍ നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മാലിന്യമുക്ത കേരളം എന്ന ആശയം അര്‍ത്ഥവത്താക്കുന്ന പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിനിലൂടെ ഏറ്റെടുക്കുക. മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് മൂലം ജലാശയങ്ങളില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ദ്ധിക്കുകയാണ്. ഇതിന് തടയിടാന്‍ ഓരോരുത്തരും വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമാകണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു അധ്യക്ഷയായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് അയ്മനം ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം പ്രമേയമാക്കി നാടകം അരങ്ങേറി. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി രതീഷ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിജി രാജേഷ്, കെ.ആര്‍ ജഗദീഷ്, ഗ്രാമപഞ്ചായത്തംഗം മിനി ബിജു, ശുചിത്വ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ബെവിന്‍ ജോര്‍ജ്, ഹരിത കേരളം മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അജിത്ത്കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments