ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിന്റെ വാര്‍ഷികാഘോഷ സമ്മേളനം നടന്നു. മൂന്നു പതിറ്റാണ്ടുകാലം അധ്യാപികയായി സേവനമനുഷ്ഠിച്ച അധ്യാപിക അമ്പിളി എസിന് യാത്രയയപ്പ് നല്‍കി. നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പിടിഎ പ്രസിഡണ്ട് ജിന്‍സി ജോസഫ് അധ്യക്ഷയായിരുന്നു. കവിയും സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എം.ആര്‍. രേണുകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ എസ്.ബീന എന്‍ഡോമെന്റ് വിതരണം നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എംഎം ക്ലമെന്റ്, ഏറ്റുമാനൂര്‍ എ ഇ ഓ ശ്രീജ പി ഗോപാല്‍, ഏറ്റുമാനൂര്‍ എസ് എം എസ് എം ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ്, ബിപിസി പ്രതിനിധി സുജ.എം, ഏറ്റുമാനൂര്‍ കാവ്യവേദി ചെയര്‍മാന്‍ പി.പി. നാരായണന്‍, സ്‌കൂള്‍ വികസന സമിതി അംഗങ്ങളായ സിബി വെട്ടൂര്‍, സജി നരിയംകുന്നേല്‍, മുഹമ്മദ് സുധീര്‍, ടി.വി. ശ്രീനിവാസന്‍, സീനിയര്‍ അസിസ്റ്റന്റ് സിന്ധു എസ്, സ്‌കൂള്‍ ലീഡര്‍ അശ്വതി സജി, സ്റ്റാഫ് സെക്രട്ടറി സി. ഐ. ബീന തുടങ്ങിയവര്‍ പ്രസംഗിച്ചു. വിരമിച്ച മലയാളം അധ്യാപിക അമ്പിളി എസ് മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
0 Comments