ചേതന യോഗ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഭരണങ്ങാനം ഓശാന മൗണ്ടില്‍ നടന്നുവന്ന യോഗ പരിശീലകര്‍ക്കു വേണ്ടിയുള്ള ജില്ലാ ക്യാമ്പ് സമാപിച്ചു. സമാപന യോഗം ചേതന യോഗ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലാലുമോന്‍ വി.പി അധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടറി സി.കെ ഹരിഹരന്‍ ജില്ലാ ജോ. സെക്രട്ടറി ജോമോന്‍ യോഗ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബാലകൃഷ്ണസ്വാമി,സംസ്ഥാന ജോ.സെക്രട്ടറി കെ.റ്റി കൃഷ്ണദാസ്, ജില്ലാ ജോ.സെക്രട്ടറി കെ.റ്റി സുഗുണന്‍,ജില്ലാ എകസിക്യുട്ടിവ് അംഗങ്ങളായ സിജിമോന്‍ മരുതോലില്‍, എ ഭരതന്‍,പാലാ യോഗ അക്കാഡമി പ്രസിഡന്റ് ജോസഫ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments