Breaking...

9/recent/ticker-posts

Header Ads Widget

കരുതലും, കൈത്താങ്ങും താലൂക്ക് തല അദാലത്ത് തിങ്കളാഴ്ച പാലായില്‍ നടക്കും



സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കരുതലും, കൈത്താങ്ങും താലൂക്ക് തല അദാലത്ത് തിങ്കളാഴ്ച പാലായില്‍ നടക്കും. രാവിലെ 10 മുതല്‍ വെകീട്ട് 4 വരെ മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് അദാലത്ത് നടക്കുന്നത്. മീനച്ചില്‍ താലൂക്ക്തല അഭാലത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. മന്ത്രി റോഷി അഗസ്റ്റ്യന്‍ അധ്യക്ഷനായിരിക്കും. ജില്ലാ കളക്ടര്‍ ഡോ പി.കെ ജയശ്രീ, എം.എല്‍.എ മാരായ മാണി കാപ്പന്‍,  മോന്‍സ് ജോസഫ്,  സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, എം.പി  മാരായ തോമസ് ചാഴിക്കാടന്‍, ആന്റോ ആന്റണി, ജോസ് കെ മാണി,   നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ തുടങ്ങിയവര്‍ പങ്കെടുക്കും .ജനപ്രതിനിധികളും. വിവിധ വകുപ്പധ്യക്ഷന്മാരും തദ്ദേശസ്ഥാപന പ്രതിനിധികളും പങ്കെടുക്കും. അദാലത്തില്‍ പങ്കെടുക്കാനെത്തുന്ന പൊതുജനങ്ങള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി താലൂക്ക് തല മേളയ്ക്ക് നേതൃത്വം നല്‍കുന്ന ആര്‍.ഡി.ഒ പി.ജി രാജേന്ദ്രബാബു,  തഹസീല്‍ദാര്‍ ജോസുകുട്ടി കെ.എം, ഡപ്യൂട്ടി തഹസീല്‍ദാര്‍ ബി മഞ്ജിത്എന്നിവര്‍പറഞ്ഞു




Post a Comment

0 Comments