അതിരമ്പുഴ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് പൂര്‍ണമായും കോടതിയുടെ നിരീക്ഷണത്തില്‍ നടത്തുന്നതിനായി നിരീക്ഷകനെ ചുമതലപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടതായി യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യു.ഡി.എഫാണ് കോടതിയെ സമീച്ച് ഉത്തരവ് നേടിയത്. വോട്ടുചെയ്യുന്നതിനായി പോളിങ് സ്റ്റേഷനിലെത്തുന്ന അംഗങ്ങള്‍ ബാങ്കിലെ തിരിച്ചറിയല്‍ കാര്‍ഡും , ആധാര്‍ ഉള്‍പ്പടെയുള്ള മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡും കൈവശം സൂക്ഷിക്കണം. കേരളത്തിലെ സഹകരണ മേഖലയെ കുത്സിത മാര്‍ഗത്തിലുടെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ ശക്തികള്‍ ഹീനമായ മാര്‍ഗങ്ങളിലൂടെ ബാങ്കിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണന്നും യു. ഡി.എഫ്. ആരോപിച്ചു. പത്രസമ്മേളനത്തില്‍ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ കെ.ജി.ഹരിദാസ് , ജനറല്‍ കണ്‍വീനര്‍ അഡ്വ. മൈക്കിള്‍ ജെയിംസ്, വൈസ് ചെയര്‍മാന്‍ ഷബീര്‍ഷാജഹാന്‍,ബാങ്ക് പ്രസിഡന്റ് കെ.പി. ദേവസ്യാ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


.webp)


0 Comments