കാരിത്താസ് ആശുപത്രിയില്‍ ആധുനിക രീതിയില്‍ നവീകരിച്ച എമര്‍ജന്‍സി ആന്‍ഡ് ട്രോമാ കെയര്‍ വിഭാഗത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. കോവിഡ് മഹാമാരിയില്‍ സഹജീവികള്‍ക്ക് വേണ്ടി സമര്‍പ്പിത സേവനം നടത്തിയ ആംബുലന്‍സ് ഡ്രൈവര്‍മാരേയും, ജീവനക്കാരേയും ചടങ്ങില്‍ ആദരിച്ചു.