മരങ്ങാട്ടുപിള്ളിയില്‍ PWD യുടെ കലുങ്കുനിര്‍മ്മാണം അനന്തമായി നീളുന്നു. സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലേയ്ക് സാധന സാമഗ്രികളെത്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യമെന്ന സപ്ലൈകോ ജീവനക്കാര്‍ പറഞ്ഞു. സപ്ലൈകോ ഷോപ്പിനും SBI ബ്രാഞ്ചിനും മുന്നില്‍ കലുങ്ക് നിര്‍മിച്ച ശേഷം പൂര്‍ണമായും സ്ലാബിട്ടു മൂടാത്തതാണ് ദുരിതമായത് . ഈ ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് ലക്ഷ്യ മെങ്കിലും വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത രീതിയിലാണ് ഇപ്പോള്‍ നിര്‍മ്മാണം നടത്തിയതെന്നും ആക്ഷേപമുയരുന്നു. ഈ ഭാഗത്ത മഴ പെയ്താല്‍ ഇനിയും വെള്ളക്കെട്ടുണ്ടാവുന്ന സാഹചര്യമാണുള്ളത്. അശാസ്ത്രീയമായ നിര്‍മാണമെന്ന് ആക്ഷേപമുയരുമ്പോള്‍ സപ്ലൈകോ ഷോറൂമില്‍ സാധനങ്ങള്‍ കൃത്യമായി എത്തിക്കാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് ജീവനക്കാര്‍ പരാതി നല്‍കിയിരിക്കുകയാണ്.