കട്ടച്ചിറ കിടങ്ങൂര്‍ പുഴയോരം റോഡില്‍ പുഴയോരം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൗന്ദര്യവത്കരണ പരിപാടികള്‍ നടത്തി.  പാതയോരത്ത് ചെടികള്‍ നടുപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ചു. അസോസിയേഷന്റെയും കിടങ്ങൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ എസ്പിസി കേഡറ്റുകളുടെയും  നേതൃത്വത്തില്‍ ശനിയാഴ്ച പാതയോരത്ത്  ചെടികള്‍ വച്ചു പിടിപ്പിച്ചു. അധ്യാപകരായ സോജന്‍, സ്മിത തുടങ്ങിയവരും, റെസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളായ ഗോപാലകൃഷ്ണന്‍, കൃഷ്ണകുമാര്‍, ശശിധരന്‍, അനൂബ്, വിജയകുമാര്‍, എന്നിവരും പങ്കെടുത്തു.