ചരിത്രപ്രസിദ്ധമായ കോതനല്ലൂര്‍ ഫൊറോന പള്ളിയില്‍ ഇടവക മധ്യസ്ഥരും ഇരട്ട പുണ്യവാന്മാരുമായ കന്തീശങ്ങളുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ജൂണ്‍ 9ന് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ പടിക്കകുഴിപ്പില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ച് ആരംഭിച്ച തിരുനാള്‍ ആഘോഷങ്ങള്‍ ജൂണ്‍ 19ന് സമാപിക്കും. പതിനെട്ടാം തീയതി ഞായറാഴ്ച രാവിലെ 5.30ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. രാവിലെ 5:45ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഏഴിന് ആഘോഷമായ പാട്ടു കുര്‍ബാന, നൊവേന, വൈകിട്ട് അഞ്ചിന് ആഘോഷമായ പാട്ടു കുര്‍ബാന എന്നിവ നടക്കും. പാലാ രൂപത വികാരി ജനറല്‍ റഫ: ഫാദര്‍ ജോസഫ് കണിയോടിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. വൈകീട്ട് ആറരയ്ക്ക് വിശുദ്ധ അന്തോനീസ് കപ്പേളയിലേക്ക് പ്രദക്ഷിണവും നടക്കും. പ്രധാന തിരുനാള്‍ ദിനമായ 19-ാം തിയതി രാവിലെ 9.45 ന് നടക്കുന്ന ആഘോഷമായ സമൂഹ ബലിയര്‍പ്പണ ചടങ്ങിന് ഇരട്ട വൈദിക സംഘം കാര്‍മികത്വം വഹിക്കും. 11.15ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും 12.15ന് ഇരട്ടകളുടെ സംഗമവും സമര്‍പ്പണ ശുശ്രൂഷയും നടക്കും, തുടര്‍ന്ന് സ്‌നേഹവിരുന്നും, വൈകിട്ട് 5 മണിക്ക് നടക്കുന്ന ആഘോഷമായ പാട്ടു കുര്‍ബാനയ്ക്ക് സഹ വികാരി ഫാദര്‍ തോമസ് പുതുപ്പറമ്പില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ പുന: പ്രതിഷ്ഠിക്കും തിരുനാളാഘോഷ പരിപടികള്‍ വിശദീകരിച്ചുകൊണ്ട്. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ പടിക്കക്കുഴിപ്പില്‍, അസിസ്റ്റന്റ് വികാരി ഫാദര്‍ തോമസ് പുതുപ്പറമ്പില്‍, കൈക്കാരന്മാരായ ആന്റണി കണ്ടനാട്ടില്‍, പൊന്നി പുളിങ്ങാപള്ളില്‍, ജോയ് കാഞ്ഞിരംകുഴി, ജോര്‍ജ് പട്ടമന എന്നിവര്‍ പങ്കെടുത്തു.





0 Comments