ആധുനിക നിലവാരത്തില്‍ നവീകരിച്ച കുടയംപടി -പരിപ്പ് , അമ്പാടി - ചാമത്തറ , തിരുവാറ്റ - കല്ലുമട റോഡുകളുടെ ഉദ്ഘാടനം ജൂണ്‍ 14 ബുധനാഴ്ച വൈകിട്ട് നാലിന് കുടയംപടി എസ്.എന്‍.ഡി.പി. ഹാളില്‍ നടക്കും. സഹകരണ - രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി അധ്യക്ഷയാകും. തോമസ് ചാഴികാടന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജനപ്രതിനിധികള്‍, സാമൂഹിക- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.





0 Comments