Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.



ബഹുജനപങ്കാളിത്തത്തോടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്തെ സമയബന്ധിതമായി മാലിന്യമുക്തമാക്കുക, കേന്ദ്രീകൃത മാലിന്യ സംസ്‌കരണ രീതിയില്‍ ഊന്നിയുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ മാലിന്യം വലിച്ചെറിയല്‍ മുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ക്യാമ്പയിന്റെ അടിസ്ഥാനലക്ഷ്യങ്ങള്‍. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് സംസ്ഥാനതലത്തില്‍ ക്യാമ്പയിന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അധ്യക്ഷന്‍. ക്യാമ്പയിന്റെ ജില്ലാ തല സംഘാടകസമിതി സഹകരണ രജിസ്ട്രേഷന്‍ വകുപ്പ്  മന്ത്രി വി.എന്‍. വാസവന്‍ രക്ഷാധികാരിയായി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ സഹകരണ രജിസ്ട്രേഷന്‍ വകുപ്പ്  മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് സ്വാഗതസംഘം രൂപീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. മാലിന്യമുക്തം നവകേരളം  ജില്ലാ ആസൂത്രസമിതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് സംഘാടകസമിതി അധ്യക്ഷ. ജില്ലാ കളക്ടര്‍ സഹ അധ്യക്ഷയായിരിക്കും. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ കണ്‍വീനറായിരിക്കും. നവകേരളം, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍മാര്‍ ജോയിന്റ് കണ്‍വീനര്‍മാര്‍ ആയിരിക്കും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, നഗരസഭ അധ്യക്ഷ, ജില്ലാ ഡവലപ്മെന്റ് കമ്മിഷണര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ഡി.പി.സി. അംഗങ്ങള്‍, ഗ്രാമ, ബ്ളോക്ക്, നഗരസഭ അസോസിയേഷന്‍/ചേംബര്‍ പ്രതിനിധി, ജില്ലാതല ഏകോപനസമിതി അംഗങ്ങള്‍, കെ.എസ്.ഡബ്ല്യൂ.എം.പി. ഡെപ്യൂട്ടി ജില്ലാ കോഡിനേറ്റര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്റേറ്റര്‍, ആര്‍.ജി.എസ്.എ. ജില്ലാ കോഡിനേറ്റര്‍ എന്നിവര്‍ സംഘാടകസമിതി അംഗങ്ങളാണ്.  രണ്ടരമാസത്തിലേറെയായി ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവമാണ്. ജില്ലാതല ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്കും അംഗങ്ങള്‍ക്കും ശില്‍പശാല സംഘടിപ്പിച്ചു. സംഘാടകസമിതി യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.വി. സുനില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയഷന്‍ ജില്ലാ സെക്രട്ടറി അജയന്‍ കെ. മേനോന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്തംഗമായ ഹൈമി ബോബി, തദ്ദേശവകുപ്പ്് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യൂ, കില കോഡിനേറ്ററും ജില്ലാ തല ക്യാമ്പയിന്‍ കോഡിനേറ്ററുമായ ശ്രീശങ്കര്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.




Post a Comment

0 Comments