ഇരുമാപ്രമറ്റം എം ഡി സി എം എസ്  ഹൈസ്‌കൂളിന് സ്‌നേഹോപഹാരങ്ങളുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. അരുവിത്തുറ ലയണ്‍സ് ക്ലബ്ബ് അംഗങ്ങളായ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് സ്‌കോളര്‍ഷിപ്പും എന്‍ഡോവ്‌മെന്റും പഠനോപകരണ വിതരണവും നടത്തിയത്. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പ്രൊഫ. കുര്യാച്ചന്‍ ജോര്‍ജ്ജ്, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഇലക്ട് അരുണ്‍ കുളമ്പള്ളില്‍, സെക്രട്ടറി ജോജോ പ്ലാത്തോട്ടം, ട്രഷറര്‍ മാത്യു വെള്ളാപ്പാണി എന്നിവര്‍ ചേര്‍ന്ന് ഉപഹാര സമര്‍പ്പണം നിര്‍വ്വഹിച്ചു.  പ്രൊഫ. റോയ് തോമസ് കടപ്ലാക്കല്‍,  കെ.എസ് തോമസ് കടപ്ലാക്കല്‍, റ്റിറ്റോ റ്റി. തെക്കേല്‍ , മനേഷ് കല്ലറയ്ക്കല്‍ ,ജോര്‍ജ്ജ്കുട്ടി , ജോബി പുലയംപറമ്പില്‍ എന്നിവരാണ് വിവിധ പദ്ധതികള്‍ക്ക് സഹായം നല്‍കിയത്. സ്‌കൂള്‍  മാനേജര്‍ ബിഷപ്പ് സെക്രട്ടറി റവ. മാക്‌സിന്‍ ജോണ്‍ അദ്ധ്യക്ഷനായിരുന്നു. പരിസ്ഥിതി ക്ലബ് ഉദ്ഘാടനം    ഈരാറ്റുപേട്ട  ബ്ലോക്ക് പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ മറിയാമ്മ ഫെര്‍ണാണ്ടസ് നിര്‍വഹിച്ചു. മേലുകാവ് ഗ്രാമ പഞ്ചായത്ത് ആരോഗ്യകാര്യ  വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനുരാഗ് പാണ്ടിക്കാട്ട് ,വാര്‍ഡ് മെമ്പര്‍ ഡെന്‍സി, ലയണ്‍സ് ക്ലബ്ബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം, ബേക്കര്‍ഡേല്‍  ചര്‍ച്ച് വാര്‍ഡന്‍ ജോര്‍ജ്ജ് കുട്ടി പി.ജെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോസഫ് മാത്യു കാരുവേലി, ഷാജി തലനാട് , സ്റ്റാന്‍ലി മാത്യു തട്ടാപ്പറമ്പില്‍, ബോര്‍ഡ് മെമ്പര്‍ മനോജ് റ്റി.ബെഞ്ചമിന്‍, എന്നിവര്‍ പങ്കെടുത്തു. തീക്കോയി ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍  അടുക്കള സാമഗ്രികള്‍ നല്‍കി.  ഇടമറുക് സെന്റ് ആന്റണീസ് യു പി സ്‌കൂളിന് 25000 രൂപയും സഹായധനവും നല്‍കി.