പാലാ നഗരസഭയില്‍ ഫയലുകള്‍ കടത്തികൊണ്ടുപോകാന്‍ ആരോ ശ്രമിച്ചു എന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പറഞ്ഞു. നിലവില്‍ ഫയലുകള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്നും കൂടുതല്‍ സൗകര്യങ്ങളുള്ള വലിയ മുറിയിലേക്ക് ഫയലുകള്‍ മാറ്റാന്‍ ശ്രമിച്ചതാണ് വിവാദമായത്. നിയമപരമായി നടപടികള്‍ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ ചെയ്ത ഓഫീസ് നവീകരണം ഏറ്റെടുത്ത കരാറുകാരന്‍ ജോലികള്‍ തുടങ്ങിയപ്പോഴാണ് ചിലര്‍ പ്രതിഷേധിച്ചത്. വികസനകാര്യത്തില്‍ അസഹിഷ്ണുത ഉള്ള ചില തത്പരകക്ഷികള്‍ ജോലികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഫയലുകള്‍ മാറ്റാന്‍ ആരംഭിച്ചത്. കരാറുകാരന്‍ ഇത് സംബദ്ധിച്ച് നഗരസഭ സെക്രട്ടറിക്ക് പരാതിനല്‍കിയിട്ടുണ്ട്. വസ്തുത ഇതായിരിക്കെ സത്യ വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ പാലായിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ചെയര്‍ പേഴ്‌സണ്‍ പറഞ്ഞു.





0 Comments