ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര കൂതാളി ആറാട്ടുകുഴി ഭാഗത്ത് ചടയമംഗലത്ത് വീട്ടില്‍ രാജേഷ് (34) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം സന്ധ്യയോടുകൂടി പാമ്പാടി ഏഴാം മൈലില്‍ നിന്നും വെന്നിമലയ്ക്ക് പോകുന്ന വഴിയിലെ കലിങ്കിന് സമീപം വച്ച് ഇയാളുടെ ഭാര്യയെ മര്‍ദ്ദിക്കുകയും വഴിയില്‍ കിടന്നിരുന്ന കല്ലെടുത്ത് ഇവരുടെ തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ഇവര്‍ ഒരുമിച്ച് നടന്നുവരുന്ന സമയം ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും, തുടര്‍ന്ന് ഇയാള്‍ ഭാര്യയെ ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷന്‍ എസ്.ഐ ലെബിമോന്‍, എ.എസ്.ഐ സെബാസ്റ്റ്യന്‍, സി.പി.ഒ മാരായ ബിജുലാല്‍, മഹേഷ്, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്, ഇയാളെ കോടതിയില്‍ഹാജരാക്കി.
0 Comments