ബസ് യാത്രയ്ക്കിടയില്‍ യാത്രക്കാരിയുടെ ബാഗ് തുറന്നു പണം മോഷ്ടിച്ച കേസില്‍ രണ്ട് തമിഴ്‌നാട് സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തു. ദേവസേന, നന്ദിനി എന്നിവരെയാണ്  കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പന്ത്രണ്ടാം തീയതി വൈകിട്ടോടുകൂടി കോട്ടയം- കുമരകം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരിയുടെ  ബാഗ് തുറന്ന്  ബാഗിന്റെ ഉള്ളില്‍ വച്ചിരുന്ന 2000 രൂപ മോഷ്ടിക്കുകയായിരുന്നു. കുമരകം സ്റ്റേഷന്‍ എസ്.എച്ച്.ഓ ബീന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയുംറിമാന്‍ഡ്ചെയ്തു