ഏറ്റുമാനൂര്‍ നെഹ്‌റു കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വൃക്ഷത്തൈകള്‍ നട്ടു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ്, വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് വടക്കേടം വൃക്ഷത്തൈ  നട്ട് ഉദ്ഘാടനം ചെയ്തു. എന്‍ സി എസ് പ്രസിഡന്റ് തോമസ് മാത്യു, സെക്രട്ടറി അശോക് ഉണ്ണി, എന്‍ സി എസ് അംഗങ്ങളായ ജോജോ പാലമറ്റം, സജീവ് കണ്മണി, ശ്രീജിത്ത്, പ്രദീപ്കുമാര്‍, മനോജ് ഹെഗ്ഡന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചടങ്ങിനോട് അനുബന്ധിച്ച് വൃക്ഷത്തൈകളുടെ വിതരണവുംനടത്തി.