മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ A.R. ജോണ്‍സണ്‍ എഴുതിയ ഓര്‍മ വെച്ച നാള്‍ മുതല്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. കോട്ടയം എസ്.എച്ച് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍, കോട്ടയം ലൂര്‍ദ്ദ് പള്ളി വികാരി ഫാദര്‍ ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ , പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ലളിത കലാ അക്കാദമി മുന്‍ അധ്യക്ഷനുമായ K.A ഫ്രാന്‍സിസ് , മലയാളമനോരമ ആഴ്ചപ്പതിപ്പ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് M.S ദിലീപ് എന്നിവര്‍ക്ക് പുസ്തകം  നല്‍കിയാണ് പ്രകാശനകര്‍മ്മം നടന്നത്.