കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാജ്യത്തിന്റെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടക്കല്‍ പതാക ഉയര്‍ത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് നെടുങ്ങാട്ട് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ബോബി ജോസഫ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ്, ഹെഡ്മാസ്റ്റര്‍ എബി കുര്യാക്കോസ്, തുടങ്ങിയവര്‍ സംസാരിച്ചു. എസ്.ബി.സി, എന്‍.സി.സി കേഡറ്റുകളുടെ പരേഡ്, വിദ്യാര്‍ത്ഥികളുടെ മാസ്സ് ഡ്രില്‍, പ്രതിജ്ഞ, ദേശഭക്തിഗാനം, തുടങ്ങിയ  പരിപാടികളോടെയാണ് സ്വാതന്ത്ര്യ ദിനാഘോഷം നടന്നത്. സോജന്‍ കെ.സി, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ജോമി ജെയിംസ്, സ്മിതാ കുമാരി, അധ്യാപകരായ ബിനു ബേബി,മേഴ്സി കെ.ഒ, നിഷാ മത്തായി, ഫാ. ജോബി, ഫാ. ജിബിന്‍, സുജാ ജോസ്, സ്‌കൂള്‍ ലീഡര്‍  മാത്യൂസ് അനീഷ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി, എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികളും സംഘടിപ്പിച്ചു.