കാണക്കാരിയില്‍ 3 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ 3 യുവാക്കള്‍ക്ക്  പരിക്കേറ്റു. ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍  കാണക്കാരി ആശുപത്രി പടിയില്‍ പെട്രോള്‍ പമ്പിനു സമീപം രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. കണക്കാരി സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു M&M ബസും, കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന  ചരക്ക് ലോറിയും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈക്കില്‍ നിന്നും റോഡിലേയ്ക്ക് തെറിച്ച് വീണ യുവാക്കളുടെ തലയ്ക്കും, കൈയ്ക്കും സാരമായി പരിക്കേറ്റു.  പരിക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് പോലീസ്  മേല്‍നടപടികള്‍ സ്വീകരിച്ചു.