ഉമ്മന്‍ ചാണ്ടിയുടെ അര്‍ദ്ധകായ പ്രതിമ നിര്‍മിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആദരാഞ്ജലി. കടുത്തുരുത്തി വെള്ളാശരി കൊടുവത്തേടത്ത് സന്തോഷന്റെ മകന്‍ അമല്‍ സന്തോഷാണ് മുന്‍ മുഖ്യമന്ത്രിയുടെ പ്രതിമ നിര്‍മിച്ചത്. ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി 22 ദിവസങ്ങള്‍ കൊണ്ടാണ് സിമന്റും അനുബന്ധസാമഗ്രികളും ഉപയോഗപ്പെടുത്തി 60 കിലോഗ്രാം തൂക്കം വരുന്ന പ്രതിമ തയ്യാറാക്കിയത്. ഉമ്മന്‍ചാണ്ടിയുടെ പുത്രന്‍ ചാണ്ടി ഉമ്മന് കൈമാറുവാനുള്ള ആഗ്രഹമാണ് അമലിനുള്ളത്. എംഎല്‍എ മോന്‍സ് ജോസഫുമായി പങ്കുവെച്ചത്. പിതാവ് സന്തോഷിനൊപ്പം ഞായറാഴ്ച രാവിലെ മോന്‍സ് ജോസഫ് എംഎല്‍എയുടെ വീട്ടില്‍ അച്ഛന്‍ സന്തോഷിനൊപ്പമെത്തിയ അമല്‍ പ്രതിമ MLAയ്ക് കൈമാറി. ഉമ്മന്‍ ചാണ്ടിയുടെ പ്രതിമ നിര്‍മ്മിച്ച അമലിനെ മോന്‍സ് ജോസഫ് MLA അനുമോദിച്ചു. ഞീഴൂര്‍ വിശ്വഭാരതി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അമല്‍. പ്രതിമ കൈമാറ്റ ചടങ്ങില്‍ പൊതുപ്രവര്‍ത്തകരായ സ്റ്റീഫന്‍ പാറവേലി, ജോണി കണിവേലി,, സെബാസ്റ്റ്യന്‍ കോച്ചേരി തങ്കച്ചന്‍, ജോണി സ്റ്റീഫന്‍ തുടങ്ങവരും സന്നിഹിതരായിരുന്നു.





0 Comments