Breaking...

9/recent/ticker-posts

Header Ads Widget

പാലാ മാര്‍ക്കറ്റിംഗ് സഹകരണ സംഘം എല്‍.ഡി.എഫ് പിടിച്ചു.




പാലാ മാര്‍ക്കറ്റിംഗ് സഹകരണ സംഘം എല്‍.ഡി.എഫ് പിടിച്ചു. വര്‍ഷങ്ങളായി യു.ഡി.എഫ് ഭരണത്തിലിരുന്ന പാലാ മാര്‍ക്കറ്റിംഗ് സഹകരണ സംഘം ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പാനല്‍ വിജയിച്ചു. നീണ്ട ഇടവേളകള്‍ക്ക് ശേഷമാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. വര്‍ഷങ്ങളായി കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (എം) കൂട്ടുകെട്ടായിരുന്നു ഭരണം നടത്തിയിരുന്നത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പ്രത്യേക നിരീക്ഷണത്തില്‍ ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പന്ത്രണ്ട് അംഗ ഭരണസമിതിയിലേക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ കുഞ്ഞുമോന്‍ മാടപ്പാട്ട്, എം.ടി.ജാന്റിസ്, അഡ്വ.ജോസഫ് മണ്ഡപം, ഡി.പ്രസാദ്, ബെന്നി ഈരൂരിക്കല്‍, രാജേഷ് വാളിപ്ലാക്കല്‍, സണ്ണി പൊരുന്ന കോട്ട്, അഡ്വ.സണ്ണി മാന്തറ, അന്ന കുട്ടി ജയിംസ്, മിനി സാവിയോ, സിസി   ജയിംസ് ,എം.ജെ.ഐസക്കിയേല്‍ എന്നിവര്‍ വിജയിച്ചു. യു.ഡി.എഫ് നടത്തിയ വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെയുള്ള സഹകാരികളുടെ പ്രതികരണമാണ് എല്‍.ഡി.എഫിന്റെ വന്‍ വിജയമെന്ന്  കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിന്‍.കെ.അലക്‌സ് പറഞ്ഞു.സംസ്ഥാനത്തെ വന്‍കിട ക്രംബ് റബ്ബര്‍ ഫാക്ടറിയായ 'ഇന്‍ഡ്യാറും ' റീട്ടെയില്‍ ശ്രംഖലയായ സുലഭ സൂപ്പര്‍മാര്‍ക്കറ്റുകളും ഈ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.





Post a Comment

0 Comments