പാലാ റോട്ടറി ക്ലബ്ബ് സാത്‌റംഗി പ്രൊജക്റ്റ് മരിയസദനം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും, ബോധവല്‍ക്കരണ സെമിനാറും മരിയസദനത്തില്‍ നടന്നു. യോഗത്തില്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോക്ടര്‍ ജോസ് കുരുവിള കൊക്കാട്ട് അധ്യക്ഷനായിരുന്നു അഡ്വ. P.S. ശ്രീധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സന്തോഷ് ജോസഫ് മരിയസദനം, പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ ജി ഹരീഷ് കുമാറിന്റെ നേതൃത്വത്തില്‍ സൗജന്യ പ്രമേഹ രോഗനിര്‍ണയം, കാലിന്റെ ന്യൂറോപതി പരിശോധന, വൃക്കയുടെ പരിശോധന ബോധവല്‍ക്കരണ സെമിനാര്‍ എന്നിവ നടന്നു. ലഹരി ഉപയോഗം- സങ്കീര്‍ണ്ണതകള്‍ എന്ന വിഷയത്തില്‍ ഡോക്ടര്‍ ബോബി കെ. തോമസ് ബോധവല്‍ക്കരണ സെമിനാറും, കൗണ്‍സിലിംഗും നടത്തി.





0 Comments