മറ്റക്കര നെല്ലിക്കുന്ന് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വിവിധ മത്സരപ്പരീക്ഷകളിലും ഉന്നതവിദ്യാഭ്യാസം രംഗത്തും മികവ് തെളിയിച്ചവരെ അനുമോദിച്ചു. അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് എം എസ് രാജു അധ്യക്ഷനായിരുന്നു. നെല്ലിക്കുന്ന് അല്‍ഫോന്‍സാഗിരി പള്ളി വികാരി റവ.ഫാ.ജോസഫ് തെങ്ങുംപള്ളില്‍, മററക്കര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി വിശുദ്ധാനന്ദ എന്നവര്‍ സന്ദേശം നല്കി.ലൈബ്രറി പ്രസിഡന്റ് സന്ദീപ് ആര്‍ ലൈബ്രറി മുന്‍ പ്രസിഡന്റ് ശരത് പി നായര്‍, വാര്‍ഡ് മെമ്പര്‍മാരായ ശ്രീലത ജയന്‍, സീമാ പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു
0 Comments