ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ 13 ന് നടക്കുന്ന നവകേരള സദസ്സിന്റെ സംഘാടക സമിതി രൂപീകരണ യോഗം നടന്നു..മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ പര്യടനം നടത്തുകയും ബഹുജന സമ്പര്‍ക്ക പരിപാടികള്‍ നടത്തുന്നതിന്റെയും ഭാഗമായാണ് ജനസദസ്സ് സംഘടിപ്പിക്കുന്നത്. ഭരണാധികാരികള്‍ക്ക് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും ഇത്തരം യോഗങ്ങള്‍ വേദിയാവും. ഒപ്പം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളുമായി പങ്കുവെക്കുവാനും സംഗo വഴിയൊരുക്കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് അരികിലേക്ക് എത്തുന്ന പുതുമയാര്‍ന്ന ഈ പരിപാടിയിലൂടെ സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള വ്യക്തിത്വങ്ങളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും,മണ്ഡല അടിസ്ഥാനത്തിലുള്ള കൂട്ടായ്മയുമാണ് ലക്ഷ്യം വയ്ക്കുന്നത്. ഏറ്റുമാനൂര്‍ തോംസണ്‍ കൈലാസ്. ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഏറ്റുമാനൂര്‍ നിയോജക മണ്ഡലം നവ കേരള സദസ്സ് സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സമൂഹ നന്മയ്ക്കായി ചെയ്തിട്ടുള്ള ഒട്ടനവധിയായ കാര്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതുണ്ടെന്നും ജനങ്ങളാണ് യഥാര്‍ത്ഥ അധികാരികള്‍ എന്ന വസ്തുത ഭരണകര്‍ത്താക്കള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സംഘാടകസമിതി രൂപീകരണ യോഗത്തില്‍ തോമസ് ചാഴിക്കാടന്‍ എംപി അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്ന നൂതനമായ ആശയം ഭരണരംഗത്ത് സുതാര്യത ഉറപ്പുവരുത്തുവാനും ജനങ്ങളുടെ ആവശ്യങ്ങളും ആശയങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാരിന് മുന്നോട്ട് പോകുവാനുള്ള അവസരം കൂടിയാണ് നവ കേരള ജന സദസ്സ് ഒരുക്കുന്ന തെന്നും തോമസ് ചാഴിക്കാടന്‍ അഭിപ്രായപ്പെട്ടു. സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് K V. ബിന്ദു, സിപിഎം ജില്ലാ സെക്രട്ടറി എ വി. റസല്‍, ഫാദര്‍ ജെയിംസ് മുല്ലശ്ശേരി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ അജയന്‍ കെ മേനോന്‍,വി.കെ പ്രദീപ്കുമാര്‍തുടങ്ങിയവര്‍ പ്രസംഗിച്ചു. സമൂഹത്തിന്റെ നാനാ തുറകളിലുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍, സംഘടന ഭാരവാഹികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ മത, രാഷ്ട്രീയ സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംഘാടകസമിതി രൂപീകരണ യോഗത്തില്‍ പങ്കുചേര്‍ന്നു. വിവിധ സമിതികളുടെ രൂപീകരണവും ഇതോടനുബന്ധിച്ച് നടന്നു. വൈക്കം വിശ്വന്‍ എക്‌സ് എംഎല്‍എ, മന്ത്രി വി എന്‍ വാസവന്‍, തോമസ് ചാഴികാടന്‍ എംപി എന്നിവര്‍ രക്ഷാധികാരികളായുള്ള സമിതിക്ക് ആലോചനായോഗം രൂപം നല്‍കി. ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഹേമന്ത് കുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വിവാഹ സമിതി അംഗം എന്‍.പി തോമസ് തുടങ്ങിയവര്‍ വൈസ് ചെയര്‍മാന്‍മാരായും അനുബന്ധ സമിതികള്‍ രൂപീകരിക്കുവാനും യോഗംതീരുമാനിച്ചു.





0 Comments