ഗാന്ധിജയന്തിയോടനുബന്ധിച്ച് പാലാ നഗരസഭയുടെ നേതൃത്വത്തില്‍ ജനറല്‍ ഹോസ്പിറ്റല്‍ ബസ് സ്റ്റോപ്പ് മുതല്‍ കുരിശുപള്ളി ജംഗ്ഷന്‍ വരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് ചെയര്‍മാന്‍മാരായ ഷാജു വി. തുരുത്തന്‍ സാവിയോ കാവുകാട്ട്, ബിജി ജോജോ, കൗണ്‍സിലര്‍മാരായ ആന്റോ ജോസ് പടിഞ്ഞാറെക്കര, തോമസ് പീറ്റര്‍, ജോസ് ചീരാന്‍ കുഴി, ബൈജു കൊല്ലംപറമ്പില്‍, ലിസിക്കുട്ടി മാത്യു തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സെന്റ് തോമസ് ബി.എഡ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റ് അംഗങ്ങള്‍ നഗരസഭയിലെ ആരോഗ്യ വിഭാഗം, ഹരിത കര്‍മ സേന, ശുചീകരണ തൊഴിലാളികള്‍, ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍, പൊതു ജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. HI മാരായ ബിനു പൗലോസ്, രഞ്ജിത്ത്, ജെഫിസ്, NSS പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അലക്‌സ് ജോര്‍ജ്, രവി പാലാ, ബിജോയ് മണര്‍കാട്ട്, ഡോ.ഗീതാദേവി ജോയി കളരിക്കല്‍ തുടങ്ങിയവരും പങ്കെടുത്തു. ശുചീകരണത്തിന് ശേഷം കുരിശുപള്ളി ജംഗ്ഷനില്‍ നിന്നും നഗരസഭ കാര്യാലയത്തിലേക്ക് റാലിയും സംഘടിപ്പിച്ചു.





0 Comments