വൈദ്യുതി വിലവര്‍ധനവിനെതിരെ KSEB ഓഫീസിനുമുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധര്‍ണ്ണ. ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉഴവൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ ആറിമുഖ്യത്തില്‍ മരങ്ങാട്ടുപിള്ളി KSEB ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് ന്യൂജന്റ് ജോസഫ് അധ്യക്ഷനായിരുന്നു. KPCC മെമ്പര്‍ ജാന്‍സ് കുന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെകട്ടറി സിജോ ജോസഫ്, കെഎസ്.യു ജില്ലാ പ്രസിഡന്റ് ജോര്‍ജ് പയസ് , VK സുരേന്ദ്രന്‍ , KM രാധാകൃഷ്ണന്‍, സഖറിയാസ് സേവ്യര്‍, മാര്‍ട്ടിന്‍ അഗസ്റ്റ്യന്‍ , CC മൈക്കിള്‍, ആന്‍സമ്മ സാബു മാത്യു, രാമകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments